കോഴിക്കോട്: താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
മുക്കം സംസ്ഥാന പാതയിൽ കുടുക്കിലുമ്മാരം അങ്ങാടിയിൽ ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശി സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യം സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.