അരീക്കോട്: അരീക്കോട്ടും മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക് കോൺഗ്രസ് വിലക്ക്. വയനാട് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നടത്തിയ റോഡ്ഷോയിലാണ് ലീഗിന്റെ കൊടി കോൺഗ്രസുകാർ പിടിച്ചുമാറ്റിയത്.
അനൗൺസ്‌മെന്റ് വാഹനത്തിന്റെ പുറകിലായി ലീഗ് പ്രവർത്തകർ കൊടിവീശുമ്പോഴാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം വണ്ടൂരിൽ യുഡിഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിലും കൊടി ഉയർത്തിയതിൽ സംഘർഷമുണ്ടായി.
എം.എസ്.എഫുകാരെ കെ.എസ്.യു പ്രവർത്തകർ തല്ലി. പി.കെ ബഷീർ എം.എൽ.എയും ലീഗിന്റെ ജില്ലാ, മണ്ഡലം നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.