തൊടുപുഴ: രാഹുല്‍ ഗാന്ധിക്കെതിരെ പി .വി അന്‍വര്‍ എം എല്‍ എ നടത്തിയ മോശം പരാമര്‍ശം പിന്‍വലിപ്പിച്ച് മാപ്പ് പറയാന്‍ സി പി എം നേതൃത്വം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പി വി അന്‍വറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്അപമാനമാണ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ വാക്കുകളാണ് പി വി അന്‍വര്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത് അല്‍ഭുതപ്പെടുത്തി. സ്ഥാനത്തിന് നിരക്കാത്തതാണിത്. അല്‍പ്പമെങ്കിലും ഒചിത്യമുണ്ടങ്കില്‍ മുഖ്യമന്ത്രി പി. വി അന്‍വറിനെ തള്ളിപ്പറയണമായിരുന്നു. പകരം സംരക്ഷിക്കുകയാണ് ചെയ്തത്. ഇത്തരം ആള്‍ക്കാരെ എം എല്‍ എ ആക്കിയത് സി .പി. എമ്മിന്റെ ജീര്‍ണ്ണതയാണ് തുറന്നു കാട്ടുന്നത്. തിരഞ്ഞെടുപ്പില്‍ മാന്യമായ നിലവാരം പുലര്‍ത്താന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാകണം. പച്ചയായ വര്‍ഗീയ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ് ലിം സമുദായത്തെ അടച്ചാക്ഷേപിച്ചു. വര്‍ഗീയ വിഭജനത്തിനാണ് ശ്രമം നടക്കുന്നത്. ചട്ട ലംഘനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടിയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സംസഥാനത്ത് അതി ശക്തമായ മോദിവിരുദ്ധവികാരവും തീവ്രമായ പിണറായിവിരുദ്ധ വികാരവും നിലനില്്ക്കുന്നു. ഇത് യു ഡിഎഫിന് അനുകൂല തരംഗമായി മാറും. ഇടതുഭരണത്തില്‍ മദ്യ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി.
പ്രകടന പത്രികയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.