തൊടുപുഴ: ന്യൂമാൻ കോളേജിൽ നിന്നും ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്തു. രാവിലെ മുതൽ ഉദ്യോഗസ്ഥരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിലെ ഏറ്റവും അകലെയുള്ള പട്ടയക്കുടി പോളിങ്ങ് സ്‌റ്റേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളാണ് ആദ്യം കൈമാറിയത്.
രാവിലെ എട്ട് മുതൽ തൊടുപുഴ ന്യൂ മാൻ കോളേജിൽ ആരംഭിച്ച വിതരണം 20 ബൂത്തുകളിൽ ആയാണ് ക്രമീകരിച്ചത്. നടപടികൾ പൂർത്തീകരിച്ച മുറക്ക് ഉദ്യോഗസ്ഥരെ അതതു പോളിംഗ് ബൂത്തുകളിലേക്ക് സുരക്ഷിതമായി അയച്ചതയും സബ് കളക്ടർ പറഞ്ഞു.
ജില്ലയിൽ നിന്നും പുറത്തുനിന്നും ഉള്ളവരാണ് ഇലക്ഷൻ ഡ്യൂട്ടിക്കായ് എത്തിയിട്ടുള്ളത്. ആദ്യമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ വരും വര്ഷങ്ങളായി ഡ്യൂട്ടി ചെയ്യുന്നവരും ഇതിൽ പെടുന്നു.
തൊടുപുഴയിൽ പോളിങ്ങ് സാമഗ്രികൾ വാങ്ങാൻ ഹാജരാകാത്ത ഉദ്യോഗസ്ഥക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തു.