ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്. ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷം അവസാനം ഇവിടെനിന്ന് ഒരു കടുവയെ പിടികൂടിയിരുന്നു.