വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ക്വാറിയിൽ സ്ഫോട ക വസ്തുക്കൾ ശേഖരിച്ചു വെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്കതുക്കൾ. അപകടത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്.