Timely news thodupuzha

logo

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ(യു.ബി.ടി) ‘നക്‌ലി'(ഡ്യൂപ്ലിക്കേറ്റ്) എന്നുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും 10 വർഷം ജയിലിൽ കഴിഞ്ഞിരുന്ന ഇഖ്ബാൽ മൂസയെന്ന ബാബ ചൗഹാൻ എംവിഎയുടെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തുന്നതായി നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

സേനയുടെ പ്രചാരണത്തിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ സാന്നിധ്യമുണ്ടെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയെയും കടന്നാക്രമിച്ചത്.

മഹാരാഷ്ട്രയിൽ വ്യാജ ശിവസേന ബോംബ് സ്‌ഫോടനക്കേസ് പ്രതിയെ തോളിലേറ്റി കറങ്ങുകയാണെന്ന് മോദി പറഞ്ഞു. ”ഒരു വശത്ത് ‘മോദി, തേരി കബർ ഖുദേഗി’ എന്ന് പറയുന്ന കോൺഗ്രസും അവിടെയുണ്ട്.

എന്നെ ജീവനോടെ കുഴിച്ചുമൂടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഈ വ്യാജ ശിവസേനയാണോ? ബിഹാറിൽ കാലിത്തീറ്റ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആളെ തോളിലേറ്റി അവർ കറങ്ങുകയാണ്.

മഹാരാഷ്ട്രയിൽ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ തോളിലേറ്റി അവർ കറങ്ങുകയാണ്”. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *