ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിട്ടുണ്ട്.