Timely news thodupuzha

logo

അഭയ കൊലക്കേസിലെ പ്രതിയുടെ പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ പൂർണമായും പിൻവലിച്ചു. തോമസ് എം കോട്ടൂരിന്‍റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി സസ്പെൻഡാണ് ചെയ്തതാണെന്നും മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യകതമാക്കി.

തന്നെ ശിക്ഷിച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ജീവിത മാർഗമായ പെൻഷൻ തടയരുതെന്നമായിരുന്നു തോമസ് കോട്ടൂരിന്‍റെ മറുപടി.

സർക്കാർ നിലപാടിനോട് പി.എസ്.സിയും യോജിച്ചതോടെയാണ് പെൻഷൻ പൂർണമായും തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കെ.എസ്.ആർ ചട്ടം പ്രകാരമാണ് നടപടി.

1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളെജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നായിരുന്നു ആക്ഷൻ കൗൺസിൽ പ്രക്ഷോഭവും സി.ബിഐ അന്വോഷണവും തുടർന്ന് കുറ്റക്കാരെ കണ്ടെത്തലും.

Leave a Comment

Your email address will not be published. Required fields are marked *