
തൊടുപുഴ: കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റെ എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്ന ജീവനക്കാരുടെ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. തൊടുപുഴ മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദീപക് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ കാലഘട്ടത്തിലെ ആദ്യ കടമ്പ വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾ പുത്തൻ ആശയങ്ങളും കാഴ്ചപ്പാടുകളും സ്വന്തം ജീവിതത്തിലും പൊതുസമൂഹത്തിനും ഗുണകരമായ രീതിയിൽ രൂപപ്പെടുത്തുവാൻ മുന്നോട്ടുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ മനസ്സും ശരീരവും പാകപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
നാളെയുടെ മിടുമിടുക്കരായ തലമുറയെ വാർത്തെടുക്കുവാൻ അതുവഴി ഇന്ത്യ കരുത്തുറ്റ ക്ഷേമ രാഷ്ട്രമായി നിലനിൽക്കുവാൻ നിങ്ങളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സംഘടന ജില്ലാ പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർപേഴ്സൻ സഫിയ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർമാരായ നീനു പ്രശാന്ത്, ഷഹാന ജാഫർ, സാബിറ ജലീൽ, സനു കൃഷ്ണൻ, റസിയ കാസിം, നിസ സക്കീർ, മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി മനോജ് കുമാർ, റ്റി.സി ഗാലക്സി ഗ്രൂപ്പ് മാനേജർ ബൈജു എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന് യൂണിയൻ നേതാക്കൾ ആയ നൗഷാദ്, സജി വി.ടി, കെ.കെ ഷിജു മോൻ, മാടസ്വാമി എന്നിവർ നേതൃത്വം നൽകി.