Timely news thodupuzha

logo

റി​സ​ർ​വ് ബാ​ങ്ക് കേ​ന്ദ്ര​ത്തി​ന് 2.11 ല​ക്ഷം കോ​ടി രൂ​പ കൈ​മാ​റും

മും​ബൈ: 2023 – 2024 സാമ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് 2.11 ല​ക്ഷം കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക്.

ഇ​ന്ന​ലെ മും​ബൈ​യി​ൽ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന റി​സ​ർ​വ് ബാ​ങ്ക് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ട​ർ​മാ​രു​ടെ 608ആമ​ത് യോ​ഗ​ത്തി​ലാ​ണ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച​ത്.

മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 140 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്. 2022 – 2023 വ​ർ​ഷ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്ന് കേ​ന്ദ്ര​ത്തി​ന് 87,416 കോ​ടി രൂ​പ​യാ​ണു ലാ​ഭ​വി​ഹി​തം ല​ഭി​ച്ച​ത്.

2023 – 2024ൽ ​ഒ​രു ല​ക്ഷം കോ​ടി രൂ​പ​യാ​യി​രി​ക്കും ലാ​ഭ​വി​ഹി​ത​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും ര​ണ്ടി​ര​ട്ടി തു​ക​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ളും ഉ‍​യ​ർ​ന്ന വി​ദേ​ശ​നാ​ണ​യ നി​ര​ക്കു​ക​ളും മി​ക​ച്ച വ​രു​മാ​നം നേ​ടാ​ൻ റി​സ​ർ​വ് ബാ​ങ്കി​നു സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഇ​താ​ണ് റി​സ​ർ​വ് ബാ​ങ്കി​നെ കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ ലാ​ഭം നേ​ടാ​ൻ പ്രാ​പ്ത​മാ​ക്കി​യ​ത്.

ഈ ​മി​ച്ച കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ്ഥി​തി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, ബ​ജ​റ്റ് ക​മ്മി ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സാ​ന്പ​ത്തി​ക​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

കേന്ദ്ര ​സ​ർ​ക്കാ​രി​ന് മു​ഖ്യ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ​ നി​ന്നും വ​ൻ ലാ​ഭ​മാ​ണു കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2022 – 2023ൽ 13,804 ​കോ​ടി രൂ​പ​യാ​യി​രു​ന്നു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ​ നി​ന്ന് കേ​ന്ദ്ര​ത്തി​ന് ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ച്ച​ത്. ഈ ​വ​ർ​ഷം ലാ​ഭ​വി​ഹി​ത​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രം ക​രു​തു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *