Timely news thodupuzha

logo

മ​ഴ​ക്കു​റ​വ് നി​ക​ത്തി വേ​ന​ൽ​മ​ഴ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ അ​വ​സാ​നം വ​രെ കൊ​ടും​ചൂ​ടി​ൽ വ​ല​ഞ്ഞ കേ​ര​ള​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി തി​മി​ർ​ത്തു പെ​യ്യു​ന്ന വേ​ന​ൽ മ​ഴ, ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച കൊ​ണ്ട് 61 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് നി​ക​ത്തി. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ സം​സ്ഥാ​ന​ത്ത് പെ​യ്യേ​ണ്ടി​യി​രു​ന്ന​ത് 273 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്.

ഇ​തി​ൽ 272.9 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും ഇ​ന്ന​ലെ​യോ​ടെ ല​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മേ​യ് ഒ​ന്നി​ന് 61 ശ​ത​മാ​ന​മാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ്.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഈ ​മ​ഴ​ക്കു​റ​വ് പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. ഈ ​മൂ​ന്നാ​ഴ്ച​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത് 166.49 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ 106.43 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്ത സ്ഥാ​ന​ത്താ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഇ​ത്ര വ​ലി​യ അ​ള​വി​ൽ മ​ഴ പെ​യ്ത​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ദി​വ​സ​ങ്ങ​ളാ​യി മ​ഴ തി​മി​ർ​ത്തു പെ​യ്ത​തോ​ടെ മ​ഴ​ക്കു​റ​വി​ൽ വ​ല​ഞ്ഞി​രു​ന്ന ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ഇ​തു​വ​രെ കി​ട്ടേ​ണ്ട ശ​രാ​ശ​രി മ​ഴ കി​ട്ടി​ക്ക​ഴി​ഞ്ഞു. ആ​റു ജി​ല്ല​ക​ളി​ൽ അ​ധി​ക​മ​ഴ​യും ല​ഭി​ച്ചു. ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്.

ഇ​ന്ന​ലെ വ​രെ 42 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 34 ശ​ത​മാ​ന​വും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ 10 ശ​ത​മാ​നം വീ​ത​വും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​ഴ് ശ​ത​മാ​ന​വും തൃ​ശൂ​ർ ജി​ല്ല​യി​ൽ ര​ണ്ട് ശ​ത​മാ​ന​വും അ​ധി​ക​മ​ഴ ല​ഭി​ച്ചു.

ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് നി​ല​വി​ൽ ഏ​റ്റ​വും മ​ഴ​ക്കു​റ​വു​ള്ള​ത്, 34 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ മ​ഴ​ക്കു​റ​വ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 16 ശ​ത​മാ​ന​വും കൊ​ല്ലം ജി​ല്ല​യി​ൽ 15 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

Leave a Comment

Your email address will not be published. Required fields are marked *