ഇടവെട്ടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ വിദ്യാർത്ഥികൾ. പ്രസിഡണ്ട് ഷീല നൗഷാദ് ഉദ്ഘാടനം നടത്തി. ജലസംരക്ഷണവബോധം കുട്ടികളിലേക്കും നാട്ടുകാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.
രചന മത്സരങ്ങളിൽ നാല് ഒന്നാം സ്ഥാനങ്ങളും മൂന്ന് രണ്ടാം സ്ഥാനങ്ങളും നേടി കാതറിൻ കെ ജയ്സൺ, എലിസബത്ത് സാജു, അൽഫോൻസാ ഫിലോ ഷിജു, സനീഷ സാബു, പാർവതി സിനോജ്, കാതറിൻ സാജു, ജോയൽ സജി, തുടങ്ങിയവർ കല്ലാനിക്കൽ യുപി സ്കൂളിൽ നിന്നുള്ളവരാണ്.