ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് വാരണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. വിമാനം കൂടുതൽ പരിശോധനക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
വാരണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി, പരിശോധന തുടരുന്നു
