തൊടുപുഴ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ ഇടവെട്ടി പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് 50 ശതമാനം നിരക്കിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. പ്രണവം ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ നിർവ്വഹിച്ചു. ലൈബ്രറി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 125 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.