Timely news thodupuzha

logo

ടിപ്പർ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്, ആശുപത്രിയിലെത്തിച്ചത് ഡ്രൈവർ

ചെറുതോണി: ടിപ്പർ ലോറിയുടെ അമിതവേഗത്തിൽ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജുവിനാണ് ടിപ്പർ തട്ടി വീണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബിജു ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇടുക്കി തടിയംപാട് – വിമലഗിരി റോഡിൽ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജു തടിയംപാട് പോയി വീട്ടു സാധനങ്ങൾ വാങ്ങി തിരികെ സ്കൂട്ടറിൽ വരുമ്പോൾ എതിരെ മെറ്റലുമായി അമിത വേഗത്തിൽ വന്ന ടിപ്പറിൻ്റെ പിൻഭാഗം തട്ടി വീഴുകയായിരുന്നു.

അപകടത്തിൽ അബോധാവസ്ഥയിലായി പോയ ബിജുവിനെ ടിപ്പർ ഡ്രൈവർ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ടിപ്പർ ഡ്രൈവർ ആശുപത്രിയിൽ പറഞ്ഞത് വഴിയിൽ സ്കൂട്ടർമറിഞ്ഞു വീണ് കിടക്കുകയായിരുന്നു എന്നാണ്.

ബോധം തെളിഞ്ഞശേഷം ടിപ്പർ തട്ടിയാണ് താൻ വീണത് എന്ന് ബിജു പറഞ്ഞതോടെയാണ് ആശൂപത്രി അധികൃതരും , വീട്ടുകാരും വിവരം അറിഞ്ഞത്. സ്കൂൾ സമയത്തിന് മുമ്പ് ലോഡ് എത്തിക്കുവാനുള്ള തത്രപ്പാടിൽ വീതി കുറഞ്ഞ റോഡിലുണ്ടായ അപകടം ടിപ്പർ ഉടമകൾ മറച്ചു വച്ചതായും ബിജു പറഞ്ഞു.

ആശൂപത്രിയിൽ എത്തിച്ചശേഷം ഇവർ തിരിഞ്ഞു നോക്കിയിട്ടില്ലന്നും ബിജു പറയുന്നു. കാലിന് പരിക്കേറ്റ യുവാവ് മൂന്നു മാസത്തിലധികം വിശ്രമ ജീവിതം നയിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പെൺകുട്ടികൾ മാത്രമുള്ള കൂലിപ്പണിക്കാരനായ ബിജു ദൈനം ദിന ചിലവിനു പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

ഇൻ്റിമേഷൻെ കൊടുക്കണമെന്നാവശ്യെ പെടട്ടിട്ടിട്ടും ആശുപത്രി അധികൃതർ ബിജുവിനെ നിർബന്ധമായി ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിച്ചു. ഇത് സംബന്ധിച്ച് ബിജുവിന്റെ കുടുംബം ഇടുക്കി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *