ചെറുതോണി: ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി നേതാക്കൾ നിരന്തരം നടക്കുന്ന അധിക്ഷേപ പ്രസ്താവനകളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും സംഗമവും നടത്തി.



ജില്ലാ പ്രസിഡണ്ട് മിനി സാബു നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാർ മഞ്ജു എം ചന്ദ്രൻ, ഗീത ശ്രീകുമാർ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കുഞ്ഞുമോൾ ചാക്കോ, മണിമേഖല മുനിയദാസ്, ആൻസി തോമസ്, ജനറൽ സെക്രട്ടറിമാർ സ്വർണ്ണലത അപ്പുകുട്ടൻ, വത്സമ്മ ജോസ്, ബിന്ദു പ്രസന്നൻ അലീസ് ജോസ്, സുഭാഷ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ സാലി ബാബു, പത്മാവനി, ഗീത വരദരാജൻ, ശ്യാമള വിശ്വനാഥ്, ആൻസി ജെയിംസ്, ഡോമിന സജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാർ, മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ പ്രകടനത്തിലും പ്രതിഷേധ യോഗത്തിലും പങ്കെടുത്തു.