തൊടുപുഴ: ന്യൂമാൻ കോളേജിനും വിമല പബ്ലിക് സ്കൂളിനും ഇടയിൽ ഐശ്വര്യ ടവറിലാണ് അഥീനാ ബേക്കറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ തിരക്കിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ നിർവഹിച്ചു.




ബേക്കറി ഭക്ഷണ പദാർത്ഥങ്ങൾക്ക് പുറമെ വിവിധയിനം മിട്ടായികൾ, കേക്കുകൾ, ചായ ,കാപ്പി , ചെറുകടികൾ, ഐസ് ക്രീം,നാരങ്ങാ വെള്ളം തുടങ്ങിയവ ഇവിടെ ലഭ്യമാണെന്ന് ഉടമ മിന്റോ ചാണ്ടി പറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.