മുംബൈ: നടി നൂർ മാലബിക ദാസ് മരിച്ച നിലയിൽ. മുംബൈയിലെ ഫ്ലാറ്റിലാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശേധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് നടിയുടെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി. അസം സ്വദേശിയായ നൂർ ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായും ജോലി ചെയ്തിരുന്നു.
കജോൾ നായികയായെത്തിയ ഹോട്ട്സാറ്റാർ വെബ് സീരീസ് ദ് ട്രയലിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങിയവിലും വേഷമിട്ടു.