Timely news thodupuzha

logo

സഞ്ജു ടെക്കിയുടെ സ്വിമ്മിങ്ങ് പൂൾ കേസ്; കാറിന്‍റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി

ആലപ്പുഴ: വാഹനത്തിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്‍റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി.

ആലപ്പുഴ ആര്‍.ടി.ഒ എ.കെ ദീലുവാണ് നടപടിയെടുത്തത്. വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ നന്നാക്കുന്നതിന് എം.വി.ഡിയുടെ അനുമതി വാങ്ങണമെന്നും ആലപ്പുഴ ആര്‍.ടി.ഒ നിര്‍ദേശിച്ചു.

ശിക്ഷാ നടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ്ങ് ആന്‍റ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സഞ്ജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഇതു പരിഗണിച്ചാണ് ആര്‍.സി റദ്ദാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് ചുരുക്കിയതെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കുമെന്നും എം.വി.ഡി വ്യക്തമാക്കി.

ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സന്നദ്ധ സേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സഞ്ജുവിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *