Timely news thodupuzha

logo

പ്രശസ്ത ഫുഡ്ബോൾ താരവും കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു

തൃശൂർ: മുൻ ഫുട്ബോൾ താരവും ഇന്ത്യയൊട്ടാകെ ഖ്യാതി നേടിയ പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു. എൺപത് വയസായിരുന്നു അദ്ദേഹത്തിന്.

ബുധനാഴ്ച രാവിലെ 7.45ഓടെ അങ്കമാലി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ്ആ ശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

ഫുട്‌ബോൾ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ കായികരംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ടി.കെ ചാത്തുണ്ണി.

സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിൻറെ പരിശീലകനുമായിരുന്നു. മോഹൻ ബഗാൻ, എഫ്‌.സി കൊച്ചിൻ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചു.

ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും അടക്കം നിരവധി പ്രതിഭകളുടെ കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സഹായിച്ച പരിശീലകനെന്ന നിലയിലും അദ്ദേഹം പ്രശസ്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു അദ്ദേഹം. ഫുട്ബോൾ താരം എന്ന നിലയിൽ വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരിൽ ഒരാളായി പേരെടുത്തു.

ഡെംപോ എസ്‌.സി, സാൽഗോക്കർ എഫ്‌.സി, ചർച്ചിൽ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

മൃതദേഹം വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെ 9.30ന് ചടങ്ങുകൾക്ക് ശേഷം തൃശൂരിൽ സ്പോർട്സ് കൗൺസിലിൽ പൊതുദർശന‌ത്തിനെത്തിക്കും. അതിനു ശേഷം വടൂക്കര എസ്.എൻ.ഡി.പി ശമ്ശാനത്തിൽ സംസ്കാരം.

Leave a Comment

Your email address will not be published. Required fields are marked *