Timely news thodupuzha

logo

കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു: സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം

കണ്ണൂർ: കോടിയേരി പാറാലിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ്(35), ചിരണങ്കണ്ടി ഹൈസിൽ സുബിൻ(30) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി ആണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *