Timely news thodupuzha

logo

ഉപ്പുതറയിൽ ശുചിമുറി നിർമ്മാണം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ഉപ്പുതറ ടൗണിൽ ശുചിമുറികളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉപ്പുതറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. ശുചിമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശുചിമുറികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

ജോബിൻ ജോർജ് എന്നയാൾ ശുചിമുറികളുടെ ടെണ്ടർ എടുക്കാൻ വിസമ്മതിക്കുക ആണെങ്കിൽ പുതിയ ടെണ്ടർ വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *