Timely news thodupuzha

logo

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ മുംബൈ മലയാളിയും

മുംബൈ: കുവൈറ്റിൽ നടന്ന തീപിടിത്തതിൽ മരിച്ചവരിൽ മുംബൈ മലയാളിയും. വിരാറിൽ താമസക്കാരനായ തിരുവനന്തപുരം സ്വദേശിയായ ഡെന്നിസ് ബേബിയാണ് അപകടത്തിൽ നിര്യാതനായത്. 33 വയസായിരുന്നു. അമ്മ നേരത്തെ മരിച്ച ഡെന്നിസ് അച്ഛനോടൊപ്പമായിരുന്നു താമസം.

ഇന്ന് വൈകീട്ട് നെടുമ്പാശേരിയിൽ നിന്ന് വിമാന മാർഗം ഭൗതിക ശരീരം മുംബൈയിലെത്തിക്കുമെന്നാണ് വിവരം. ടെന്നീസ് ബേബിയുടെ സംസ്കാരം മലാട് വെസ്റ്റിൽ മാൾവണിയിലുള്ള പെനിയൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചെന്ന പള്ളിയിലാണ് നടത്തുക എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *