Timely news thodupuzha

logo

സൗജന്യ ഹോമിയോ മരുന്ന് വിതരണം 16ന്

കാഞ്ഞാർ: അറക്കുളം വിൻസെൻറ് ഡീപോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയുഷ് എൻ.എച്ച്.എം ഗവ. ഹോമിയോ ആശുപത്രി കുടയത്തൂരിന്റെ സഹകരണത്തോടുകൂടി പകർച്ചപ്പനിയ്ക്കും ഡെങ്കിപ്പനിയ്ക്കും എതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം 16ന് രാവിലെ എട്ട് മുതൽ അറക്കുളം പഴയ പള്ളി അങ്കണത്തിൽ വെച്ച് നടക്കും.

അറക്കുളം വിൻസെന്റ് ഡീപോൾ കോൺഫെറൻസ് പ്രസിഡന്റ് തോമസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ അറക്കുളം പഴയ പള്ളി വികാരി ഫാ. സിറിയക്ക് പൂത്തേട്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഇതോടൊപ്പം രക്തദാന സേനയിൽ അംഗങ്ങളായവർക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണം കുടയത്തൂർ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിൻ രാജ് നിർവഹിക്കും.

പള്ളി കമ്മിറ്റി ഭാരവാഹികളായ ആന്റണി വെച്ചുർ, ജോസ് കച്ചറമറ്റം ജോണി മഞ്ഞക്കുന്നേൽ, ബിബിൻ കൊല്ലപ്പള്ളി, വിൻസെന്റ് ഡീപോൾ ഭാരവാഹികളായ റോബർട്ട് തെക്കേൽ, ജെറീഷ് മൈലാടൂർ, ക്രിസ് കിണറ്റുകര, സിറിൽ കുന്നുംപുറത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

പ്രവീൺ വെച്ചൂർ, തോമസുകുട്ടി മുണ്ടയക്കാട്ട്, ജിജോ കരായക്കാട്ട്, ജാക്സൺ നടുവിലെ കിഴക്കേൽ, തോമസ് കല്ലൻപ്ലാക്കൽ, ജിജോ കൊച്ചുകുടിയാറ്റിൽ, ടിനോ മുപ്പാത്തിയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

സാംക്രമിക രോഗങ്ങൾ തടയുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് പകർച്ചപ്പനിക്കെതിരെയുള്ള ഹോമിയോ മരുന്ന് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.

നമ്മുടെ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന വിധം ഏകദേശം ആയിരത്തോളം പേർക്കുള്ള മരുന്ന് ഈ ക്യാമ്പിലൂടെ വിതരണം ചെയ്യും. ക്യാമ്പിന്റെ വിജയത്തിനായി ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *