
മുതലക്കോടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുതലക്കോടം യൂണിറ്റ് പൊതുയോഗവും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.വി.വി.ഇ.എസ് മുതലക്കോടം യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ജോവാൻ ജേക്കബിനെയും ജനറൽ സെക്രട്ടറിയായി ഷംസ് കിളിയനാലിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജോവാൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസ് കിളിയനാൽ നന്ദി രേഖപ്പെടുത്തി.