Timely news thodupuzha

logo

താമരശേരി ചുരത്തിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു

കോഴിക്കോട്: വയനാട്ടിൽ നിന്നും മരം കയറ്റി വന്ന ലോറി താമരശേരി ചുരം ഏട്ടാം വളവിൽ മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം. എതിരെ വന്ന കാറിൽ ഇടക്കാതിരിക്കുന്നതിനായി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. പ്രദേശത്ത് വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അപകടത്തിൽ ക്ലീനർക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ‌ നടത്തുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *