
മൂലമറ്റം: മഴവെള്ളം ഒഴുകി റോഡ് തകർന്നു വാഹനങ്ങൾ ഓടാത്ത അവസ്ഥയിലാണ് മണപ്പാടി – പുത്തോട് റോഡ്. ജലജീവൻ മിഷന് വേണ്ടി ജെ.സി.ബി ഉപയോഗിച്ച് മാന്തിയ റോഡ് പിന്നീട് ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തില്ല. ജെ.സി.ബി മാന്തിയ സ്ഥലത്ത് കൂടി വെള്ളമൊഴുകി അവിടം കുഴിയാവുകയും മെറ്റലും കല്ലുകളും മണ്ണും ഒഴുക്കി വന്ന് ഭാക്കി ഭാഗവും റോഡ് തകരാറിലായി കാൽ നടയാത്രക്കാർക്ക് നടന്നു പോകാനും ഇരു ചക്ര വാഹനങ്ങൾ ഓടാനും ബുദ്ധിമുട്ടായിരിക്കുകയാണ്. പഞ്ചായത്തോ ജനപ്രതിനിധികളോ ആരും ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ താല്പര്യപ്പെടുന്നില്ല. ജലജീവൻ മിഷനു വേണ്ടി മാന്തിയ മുഴുവൻ റോഡുകളുടേയും അവസ്ഥയും ഇതുതന്നെയാണ് കാലവർഷം ഉടൻ ആരംഭിക്കും അതോടെ മുഴുവൻ റോഡുകളും തകരും ബന്ധപ്പെട്ടവരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.