തിരുവനന്തപുരം: നര്‍ത്തകനും നടനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം ലഭിച്ചു.
നെടുമങ്ങാട് എസ്.സി – എസ്.ടി പ്രത്യേക കോടതി കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പൊലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ജാമ്യോപാധികള്‍.
വിധി നിർഭാഗ്യകരമാണെന്ന് ആർഎൽവി രാമകൃഷ്ണൻ്റെ അഭിഭാഷകൻ സി.കെ രാധാകൃഷ്ണൻ പറഞ്ഞു. സത്യം ഒരിക്കൽ പുറത്തുവരുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യഭാമ പ്രതികരിച്ചു.