തിരുവനന്തപുരം: കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിൽ ചൊവാഴ്ച രാവിലെയാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അബ്ദുൾ അസീസിൻറെ മൊബൈൽ ഫോണും കാറും പൊലീസ് കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുകയാണ്. അബ്ദുൾ അസീസിന് കടബാധ‍്യതയുണ്ടായിരുന്നതായാണ് വിവരം. കടം വാങ്ങിയവർ പണം തിരികെ ആവശ‍്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ പരിശോധനയക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
