മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ അഡ്വ: നീറണാൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോവിലൻ്റെ തോറ്റങ്ങളെന്ന പുസ്തകം അഡ്വ. ബാബു പള്ളിപാട്ട് അവതരിപ്പിച്ചു.
ജയ്ഹിന്ദ് കായിക വേദി സംഘടിപ്പിച്ച കാരംസ് മത്സര വിജയികൾക്ക് കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
വായനാപക്ഷാചരണവുമായ് ബന്ധപ്പെട്ട് ലഹരി വിരുദ്ധ സെമിനാർ, പാട്ടുപുര, ഗ്രന്ഥാലോകത്തിൻ്റെ വരിസംഖ്യ സ്വീകരിക്കൽ, സാംബശിവൻ അനുസ്മരണ കഥാപ്രസംഗം, പൊൻകുന്നം വർക്കി അനുസ്മരണം, ഐ.വി ദാസ് അനുസ്മരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലൈബ്രറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ, സെക്രട്ടറി പി.വി സജീവ് എന്നിവർ പ്രസംഗിച്ചു. ജോസ് തോമസ് സ്വാഗതവും എ.പി കാസീൻ നന്ദിയും പറഞ്ഞു.