Timely news thodupuzha

logo

സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പേരില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം, അടിസ്ഥാന രഹിതം; കെ സലിംകുമാര്‍

ഇടുക്കി: സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു.

അത്തരമൊരു ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പഠിച്ച് വിലയിരുത്തി വേണ്ട നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇടുക്കി ജില്ലൗ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും യോഗത്തില്‍ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐയിലെ നാല് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകളില്‍ കഴമ്പില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമവും ജനോപകാരപ്രദവുമാക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വച്ചതെന്നും കെ സലിംകുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *