കരിമണ്ണൂർ: കേരള വ്യാപാരി വ്യവസായി കരിമണ്ണൂർ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും ഭരണ സമതി തെരഞ്ഞെടുപ്പും കരിമണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡന്റ തങ്കച്ചൻ കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് റ്റൂ പരീക്ഷളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാ ട്രഷറർ ആർ രമേഷ് മെമന്റോ നൽകി ആദരിച്ചു.
2024 – 2026 കാലട്ടത്തിലേക്കുള്ള ഭാരവാഹികളായി വി.ജെ ചെറിയാൻ(പ്രസിഡന്റ്), എം.കെ മത്തച്ചൻ(ജന. സെക്രട്ടറി), ആസാദ് പി.എ(ട്രഷറർ), ബിജോ മാത്യു(വൈസ് പ്രസിഡന്റ്), ജ്യോതി ജോജോ(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സോജൻ ജോസഫ്, ജിമ്മി ടോം, എം.പി ഇസ്മായേൽ, സാബു പോൾ, രാജേഷ് ഗോപാലൻ, അനസ്സ് എസ്, ജോർജ് കെ ജെയിംസ്, ജോഷി എം.എം, ജെനീഷ് അപ്രേം, സിനോജ് എൻ.എ, മജ്ജു വി, ദീലീപ് കുമാർ, നൗഷാദ് എം.എസ്, ഷാജി പി.എസ് എന്നിവർ കമ്മറ്റി അംഗങ്ങളാണ്.