Timely news thodupuzha

logo

വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് അപേക്ഷിക്കാൻ അവസരം ലഭ്യമാക്കണം; കെ.എ.റ്റി.എസ്.എ

ഇടുക്കി: ജില്ലയിൽ ഉണ്ടായ അതിരൂക്ഷമായ വരൾച്ച മൂലം വ്യാപകമായ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും ആനുകൂല്യം ലഭ്യമാക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നൽകിയ നിവേദനത്തിലൂടെ ആവശൃപ്പെട്ടു.

കൃഷി അസിസ്റ്റൻ്റുമാരുടേയും അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും ജില്ലാ സീനിയോറിറ്റി ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധികരിക്കുക, വകുപ്പിൻ്റെ പദ്ധതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി കർഷകരിൽ എത്തിക്കുന്നതിനായി ജില്ലയിലെ കൃഷി അസിസ്റ്റൻ്റുമാരുടേയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും മീറ്റിംങ്ങുകൾ രണ്ട് മേഖലകളായി മൂന്ന് മാസത്തിലൊരിക്കൽ വിളിച്ച് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, വകുപ്പിൻ്റെ വിവിധ പദ്ധതികൾ വഴി കൃഷി ഭവനുകളിലേക്ക് തൈകൾ അനുവദിക്കുമ്പോൾ അവധി ദിവസങ്ങൾക്ക് തൊട്ടു മുൻപുള്ള ദിവസം എത്തിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങീ വിവിധ വിഷയങ്ങൾ സംഘടന നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് വേണ്ടി ഡെപ്യൂട്ടി ഡയക്ടർ ഡീന എബ്രാഹമിന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ്
അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ ജിൻസ് നിവേദനം നൽകി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ ബിജുമോൻ, കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസ്സിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എം.ആർ രതിഷ്, ജില്ലാ ഭാരവാഹികളായ ജോൺസൺ കുരുവിള, ഇ.എസ് സോജൻ, കെ.എ ബുഷറ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *