Timely news thodupuzha

logo

ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം

ഇടുക്കി: ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് തീർത്ത് വായനാ പക്ഷാചരണം ആചരിക്കാൻ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷൻ. ജൂൺ 19ന് തുടങ്ങി ജൂലൈ ഏഴ് വരെ നീളുന്ന വായന പക്ഷാചരണമാണ് ജില്ല സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുക.

ജില്ലയിൽ സാക്ഷരതാ മിഷൻ്റെ പത്ത്, ഹയർ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങൾ, സർട്ടിഫിക്കറ്റ് കോഴ്സ് പഠന കേന്ദ്രങ്ങൾ, നവചേതന പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പി.എൻ പണിക്കർ അനുസ്മരണ സമ്മേളനം സെമിനാറുകൾ, ചർച്ചാ ക്ലാസ്സുകൾ, സാഹിത്യ രചനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

കൂടാതെ “ഓർമ്മയിലേക്ക് ഒരു പുസ്തകം കൂടിയെന്ന” പേരിൽ ആയിരം പേർ ഓരോ പുസ്തകം വായിച്ചു തീർക്കുന്ന പരിപാടിയും സംഘടിപ്പിക്കും. ഇതിൽ ജില്ലാ സാക്ഷരതാ മിഷൻ ജീവനക്കാർ, സാക്ഷരതാ പ്രേംകുമാർ, സാക്ഷരതാ, തുല്യതാ പഠിതാക്കൾ, നവചേതന പഠിതാക്കൾ, അക്ഷര കൈരളി സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ എന്നിങ്ങനെ ആയിരം പേർ ജില്ലയിൽ വായനാ പക്ഷാചരണ കാലയളവിൽ ഓരോ പുസ്തകം വീതം വായിച്ചു തീർക്കും.

വായനയെ പ്രോത്സാഹിപ്പിക്കുവാനും വായനാ സന്ദേശം എല്ലാ ആളുകളിലേക്കും എത്തിക്കുവാനും എല്ലാവരും സഹകരിക്കണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *