ഇടുക്കി: പൈനാവിൽ തീ പൊള്ളലേറ്റ് ചികിൽസയിലിരുന്ന അന്നക്കുട്ടി തമ്പി(59) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചേയാണ് അന്ത്യം. ജൂൺ അഞ്ചിന് ഉച്ചകഴിഞ്ഞ് ആയിരുന്നു പൊള്ളലേറ്റത്.
അന്നക്കുട്ടിയുടെ മരുമകൻ സന്തോഷാണ് പോട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇയാൾ പോലീസിൻ്റ കസ്റ്റഡിയിലാണ്.
അറസ്റ്റിന് ശേഷം റിമാൻ്റിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അന്നക്കുട്ടി മരിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് മറ്റൊരു സമയത്തേക്ക് മാറ്റാനാണ് പോലീസിന്റെ തീരുമാനം.