Timely news thodupuzha

logo

യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കും, പക്ഷേ ചോദ്യ പേപ്പർ ചോർച്ച തടയാനുള്ള കഴിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽ‌ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കും. പക്ഷേ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കഴിവില്ലയെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മാനസികമായി തകർന്നിരിക്കുകയാണ്. ഈ സർക്കാരിനെ മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടുകയാണ്. പാർലമെന്‍റിൽ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനാണ് മോദി ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുന്ന നീറ്റ് പരീക്ഷയൊന്നും അദ്ദേഹത്തെ അലട്ടുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് പിടിച്ചെടുത്തിരിക്കുകയാണ്. ഈ അവസ്ഥ മാറാതെ ചോദ്യ പേപ്പർ ചോർച്ച പരിഹരിക്കാനാകില്ല.

ജനങ്ങളെ ഭയപ്പെടുത്തിയും നിശബ്ദരാക്കിയും സർക്കാർ മുന്നോട്ട് കൊണ്ട് പോകാമെന്നായിരുന്നു മോദി കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ഭയമില്ലെന്നും രാഹുൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *