മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ പുറത്തിറങ്ങി. ഇൻകോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ ഭാരത് ബയോടെക്കാണു നിർമിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയിൽ 800 രൂപയ്ക്കും വാക്‌സിൻ ലഭ്യമാകും.
രണ്ടു ഡോസ് സ്വീകരിക്കുന്നതിനും ബൂസ്റ്റർ ഡോസിനും അനുമതി ലഭിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിലാണ് നേസൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ നേസൽ കോവിഡ് വാക്‌സിൻ നിർമിക്കാൻ ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി ലഭിച്ചിരുന്നു.