Timely news thodupuzha

logo

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

കനത്ത മഴ മൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്‍റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്കിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംസ്ഥാനത്ത് ശനിയാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മാത്രം തലസ്ഥാനത്ത് 228.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1936ന് ശേഷം ജൂണിലെ ഒരൊറ്റ ദിവസത്തിൽ പെയ്യുന്ന ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാരാന്ത്യത്തിൽ ഇതിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അതേസമയം, മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കി.

വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഡൽഹി വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർ‌ന്ന് വീണും ഒരാൾ മരിച്ചിരുന്നു. തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *