Timely news thodupuzha

logo

അമ്മയുടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം

കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ വേണം.

എന്നാൽ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോൾ അതിൽ മൂന്നു വനിതകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ അനന്യയെ മാത്രമാണ് നിലവിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനന്യയ്ക്ക് പുറമേ അൻസിബയും സരയുവും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ട് നേടിയിരുന്നു.

എന്നാൽ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അൻസിബയേയും സരയുവിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിൽ അന്തിമ തീരുമാനം ജനറൽ ബോഡിക്ക് വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *