Timely news thodupuzha

logo

മുംബൈയിൽ കനത്ത മഴ, വിമാനങ്ങൾ റദ്ദാ​ക്കി; സ്കൂളുകൾക്ക് അവധി

മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴയെ തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റദ്ദാ​ക്കിയിട്ടുണ്ട്. ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

മും​ബൈ​യി​ലും പൂ​നെ​യി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മും​ബൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യതിനെ തുടർന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ലാ​ണ്. പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു.

ഇ​ന്ന​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *