തൊടുപുഴ: പോലീസിലെ ആത്മഹത്യയും ജോലിസമ്മർദ്ദവും പരിഹരിക്കുന്നതിന് നടപടി സ്വീക രിക്കണമെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അടുത്തകാലത്തായി പോലീസിൽ നിരവധി ആത്മഹത്യകൾ ഉണ്ടായി. ഇത് പഠിക്കു ന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മെഡിസെപ്പിന്റെ പ്രയോജനം ജില്ലയിലെ മുഴുവൻ പ്രമുഖ ഹോസ്‌പിറ്റലിലും ലഭ്യമാ ക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൊടുപുഴ മർക്ക്റ് ട്രസ്റ്റ് ഹാളിൽ ചേർന്ന ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസി ഡന്റ് പി എം ബിജു അധ്യക്ഷനായിരുന്നു. ഇൻറലിജൻസ് ഡി വൈ എസ് പി ആർ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി വൈ എസ് പി മാരായ എം ആർ മധു ബാബു, മുഹമ്മദ് റിയാസ്, കെ ആർ ബിജു, ഷാജു ജോസ്, ഓഫീസേഴ്‌സ് അസോസി യേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ജോയിൻ്റ് സെക്രട്ടറി വി ചന്ദ്ര ശേഖരൻ, സംസ്ഥാന ട്രഷറർ കെ എസ് ഔസേപ്പ്, ജില്ലാ സെക്രട്ടറി എച്ച് സനൽകു മാർ, കെ പി എ ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, സ്വാഗതസംഘം ചെയർമാൻ എം ഡി രാജൻ, കൺവീനർ പി കെ ബൈജു, ജില്ലാ ട്രഷറർ കെ എൻ വിനോദ്, അബ്ദുൽ മജീദ്, ജീൻ അഗസ്റ്റിൻ, ബിജു കുര്യൻ, ടി ആർ പ്രമോദ്, അമ്പിളി എന്നിവർ സംസാരിച്ചു.