തൃശൂർ: മുളങ്കൂന്നത്തുകാവിൽ സ്‌പെയർപാർട്‌സ് ഗോഡൗണിന് തീപിടിച്ച് ഒരു മരണം. നാല് പേർ ഓടി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി നിബിൻ ആണ് മരിച്ചത്.
തീ പടർന്ന സമയത്ത് ശുചിമുറിയിലായിരുന്ന നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നി ശമന സേന പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്ന ഗോഡൗണാണ് കത്തി നശിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോട് കൂടിയാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം പുരോഗമിപ്പിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.