Timely news thodupuzha

logo

പിയർ അക്കാദമി അസ്ത്രലേഷ്യയുടെ ഭാഷാ പരിശീലന വിഭാഗമായ ഡിസ്ഗു ഇംഗ്ലീഷ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: ആരോഗ്യ രംഗത്തെ തൊഴിൽ ലഭ്യതയ്ക്ക് ആവശ്യമായ ഒ.ഇ.റ്റിയുടെ അംഗീകൃത പരീക്ഷാ കേന്ദ്രമായ പിയർ അക്കാദമി അസ്ത്രലേഷ്യയുടെ ഭാഷാ പരിശീലന വിഭാഗമായ ഡിസ്ഗു ഇംഗ്ലീഷ് തൊടുപുഴ ഇടുക്കി റോഡിൽ കെ എസ ആർ ടി സി ബസ് സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ നഗരസഭയുടെ അധ്യക്ഷ പ്രൊഫ. ജെസ്സി ആന്റണി ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പിയർ അക്കാദമിയുടെ ഇന്ത്യാ ഹെഡ് ആനന്ദ് സായി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ നഗരസഭയുടെ പി.ഡബ്ള്യു.ഡി. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു പദ്മകുമാർ, മംഗളം നോർത്ത് ഏൻഡ് ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പുന്നൂസ് ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. പിയർ അക്കാദമി സി.ഇ.ഓ. ദൽജിത് റാവു ഒസ്‌ത്രേലിയയിൽ നിന്നും തത്സമയം ഓൺലൈനിൽ പുതിയ തുടക്കത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒഫീഷ്യൽ ട്രെയിനർ സൗമ്യ ചന്ദ്രൻ സ്വാഗതവും ഡോ. അമൽ ഓസ്റ്റിൻ കൃതജ്ഞതയും പറഞ്ഞു.

ഒ.ഇ.റ്റിയുടെ പ്രീമിയം പാർട്നറായ ഡിസ്​ഗു ഇം​ഗ്ലീഷ്, ആരോഗ്യ മേഖലയിലെ തൊഴിൽ ലഭ്യതയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിൽ(Occupational English Test) ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗാർത്ഥികളിൽ 95% വിജയനിരക്കുമായി പ്രശസ്തമാണ്. ഡെന്റിസ്ട്രി, ഡൈറ്റെറ്റിക്സ്, മെഡിസിൻ, നഴ്സിങ്ങി, ഒക്ക്യുപ്പേഷണൽ തെറാപ്പി, ഫാർമസി, ഫിസിയോതെറാപ്പി, റേഡിയോ​ഗ്രാഫി, സ്പീച്ച് പാത്തോളജി, വെറ്ററിനറി സയൻസ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ള മെഡിക്കൽ പ്രഫഷണലുകൾക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിന് ഒ.ഇ.റ്റിയുടെ അംഗീകാരമുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രീമിയം പ്രിപറേഷൻ പ്രൊവൈഡറാണ്(PPP) ഡിസ്​ഗു ഇം​ഗ്ലീഷ്. കൂടാതെ ഒ.ഇ.റ്റിയുടെ ഒഫീഷ്യൽ പ്രോഗ്രാം ആയ ഒ.ഇ.റ്റി ഓൾ – സ്റ്റാഴ്സ് റെക്കൊ​ഗ്നിഷൻ, നിയാസ് ഓസ്‌ട്രേലിയയുടെ(NEAS) അംഗീകാരം തുടങ്ങിയവ ഡിസ്​ഗു ഇം​ഗ്ലീഷിനെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

സ്ഥാപനത്തിന്റെ തൊടുപുഴയിലെ പരിശീലന കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളോടെ ഓരോ പ്രഫഷനും അനുസരിച്ചുള്ള വ്യക്തിഗത പരിശീലനം നൽകുന്നതിന് ഒ.ഇ.റ്റി അംഗീകാരമുള്ള പരിചയസമ്പന്നരായ അധ്യാപകർ സജ്ജമാണ്.

ആസ്‌ട്രേലിയ ആസ്ഥാനമായി വിവിധയിടങ്ങളിൽ പരിശീലന കേന്ദ്രങ്ങളുള്ള ഡിസ്​ഗു ഇം​ഗ്ലീഷ്, ആരോഗ്യപരിചരണ രംഗത്തുള്ള പ്രൊഫഷണലുകൾക്ക് രാജ്യാന്തര കരിയറിൽ ഉയരങ്ങളിൽ എത്തുന്നതിന് ആവശ്യമായ ലോക നിലവാരമുള്ള സവിശേഷ ഭാഷാ പരിശീലനം എല്ലാവർക്കും പ്രാപ്യമായതാക്കുന്നതിന് ഇന്ത്യയിലുടനീളം പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Leave a Comment

Your email address will not be published. Required fields are marked *