Timely news thodupuzha

logo

മറിയക്കുട്ടി ചേട്ടത്തിക്ക് സ്വപ്ന ഭവനത്തിൻ്റെ താക്കോൽ കൈമാറാൻ കെ സുധാകരൻ എം.പി നാളെ അടിമാലിയിൽ

അടിമാലി: ക്ഷേമപെൻഷന് വേണ്ടി തെരുവിൽ ഭിക്ഷാടനത്തിന് ഇറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം ജൂലൈ 12 വൈകിട്ട് നാല് മണിക്ക് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ എം.പി നിർവഹിക്കുമെന്ന് അടിമാലി ബ്ലോക്ക് കോൺഗ്രസ്(ഐ) പ്രസിഡൻ്റ് ബാബു കുര്യാക്കോസ്, മണ്ഡലം പ്രസിഡൻ്റ് ഹാപ്പി കെ വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

അഞ്ച് ലക്ഷം രൂപ കെ.പി.സി.സി നൽകിയതായും ബാക്കി തുക സുമനസ്സുകൾ സംഭാവനയായി നൽകിയതായും അവർക്ക് കോൺഗ്രസിൻ്റെ നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.

വീട് നിർമ്മാണത്തെ അധിക്ഷേപിച്ച് സി.പി.എമ്മും പോഷക സംഘടനകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത് ഏറെ വേദനിപ്പിച്ചു. വീട് പൂർത്തികരിച്ച് വെള്ളിയാഴ്ച താക്കോൽ കൈമാറുമ്പോൾ അത് കോൺഗ്രസ് പാർട്ടിക്കും പ്രവർത്തകർക്കും ആത്മാഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങളാണെന്ന് നേതാക്കൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *