കലവൂർ: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസാണ്(19) മരിച്ചത്. പൊള്ളേത്തെയിൽ കടപ്പുറത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സുഹൃത്തിനൊപ്പം ഫ്രാൻസിസ് കടലിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. രാത്രിയിൽ മുങ്ങൽ വിദഗ്ധർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രാവിലെ കടലിൽ പോയ വള്ളക്കാർക്ക് ഫ്രാൻസിസിന്‍റെ മൃതദേഹം ലഭിക്കുകയായിരുന്നു. ഫ്രാൻസിസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കൊളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.