Timely news thodupuzha

logo

ഉത്തർ പ്രദേശിൽ ഇടിമിന്നലേറ്റ് ഒരു ദിവസം മരിച്ചത് 38 പേർ‌‌

ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയ്ക്കൊപ്പം ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 ലധികളം ആളുകൾ മരിച്ചതായി റിപ്പോർട്ട്.

ബുധനാഴ്ചയുണ്ടായ ഇടിമിന്നലാക്രമണത്തിലാണ് വ്യത്യസ്ത സ്ഥലങ്ങളിലായി 38 ഓളം പേർ മരിച്ചത്. ദുരന്തം വിതയ്ക്കുന്ന മൺസൂൺ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിലാണ് ശക്തമായ മഴയക്കൊപ്പം ഇടിമിന്നലുണ്ടായത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്.

പൂർവാഞ്ചലിൽ 10, സുൽത്താൻപൂരിൽ ഏഴ്, ചന്ദൗലിയിൽ ആറ്, മെയിൻപുരിയിൽ അഞ്ച്, പ്രയാഗ്‌രാജിൽ നാല്, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാർത്ഥ നഗർ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടിമിന്നലേറ്റ് മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഈ ജില്ലകളിലെ 12ലധികം ആളുകൾക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇവർ വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

അടുത്ത അഞ്ച് ദിവസം ഉത്തർപ്രദേശിലും സമീപ സംസ്ഥാനങ്ങളിലും കൂടുതൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്. എന്നാൽ ആശ്വസമെന്നോണം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തിൽ നേരിയ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *