അങ്കോള: ഷിരൂര്‍ മണ്ണിടിച്ചിലില്‍ ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ രക്ഷാ ദൗത്യത്തില്‍ ഇന്ന് നിര്‍ണായക ഘട്ടം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യമേഖലയിലെത്തി. നേവിയുടെ 18 അംഗ സംഘമാണ് പുഴയിലിറങ്ങുക.
അതേസമയം രക്ഷാ പ്രവര്‍ത്തനം ദുഷകരമക്കി പ്രദേശത്ത് മഴ തുടരുകയാണ്. കൂറ്റന്‍ മണ്ണ് മാന്തി ഉപയോഗിച്ചുള്ള മണ്ണ് മാന്തല്‍ തുടരുകയാണ്. ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍സിസ്റ്റം(ഐബോഡ്) ഉപയോഗിച്ചുള്ള പരിശോധന 11 മണിക്കാരംഭിക്കും.
ഐബോഡിന്റെ ബാറ്ററി ഡല്‍ഹിയില്‍ നിന്നും രാജധാനി എക്സ്പ്രസില്‍ ഷിരൂരിലേക്ക് എത്തിക്കും. വെള്ളത്തിലും കരയിലും ഒരുപോലെ തിരച്ചില്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐബോഡ്.
ഐബോഡിലുള്ളത് റഡാര്‍ ഉള്ള രണ്ട് ഭീമന്‍ ഡ്രോണുകളും മാപ്പിംഗ് സിസ്റ്റവുമാണ്. 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലുള്ള ലോഹ ഭാഗങ്ങള്‍ ഇതുവഴി കണ്ടെത്താനാകും. ശക്തമായ മഴ പെയ്താലും പരിശോധന തുടരുമെന്ന് റിട്ടയേര്‍ഡ് മേജ് എം ഇന്ദ്രബാലന്‍ പറഞ്ഞു.