Timely news thodupuzha

logo

മണാലിയിൽ മേഘവിസ്ഫോടനം: 2 വീടുകൾ ഒലിച്ച് പോയി

മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മണാലിയിലെ ദേശീയ പാതയിൽ മിന്നൽ പ്രളയം. വ്യാഴാഴ്ച പുലർച്ചയോടെയാണ് മണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്.

മിന്നൽ പ്രളയത്തിൽ പാൽച്ചാനിലെ രണ്ട് വീടുകൾ ഒഴുകിപ്പോയി. ആളപായമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

മാണ്ഡിയിലെ 12 റോഡുകൾ അടക്കം ആകെ 15 പാതകളിൽ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ 62 ട്രാൻസ്ഫോർമറുകൾ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ യാത്രകൾ നടത്താവൂവെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 28 വരെ ഹിമാചലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *