ന്യൂഡൽഹി: കന്യാകുമാരിയിൽ നിന്നു തുടങ്ങി കശ്മീരിൽ അവസാനിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കാത്തിരിക്കുന്നതു പരീക്ഷണങ്ങൾ. നാലായിരം കിലോമീറ്റർ നീളുന്ന പദയാത്ര വൻ വിജയമായി എന്നത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. യാത്ര കടന്നുപോയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽ വലിയ ഉണർവുണ്ടായി. രാഹുലിൻറെ പ്രതിച്ഛായയിലും യാത്ര മാറ്റമുണ്ടാക്കി.
ഒമ്പതു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തെരഞ്ഞെടുപ്പുമാണു രാഹുലിനും കോൺഗ്രസിനും മുന്നിലെ വലിയ വെല്ലുവിളിയാണ്. പ്രതിപക്ഷ പാർട്ടികളിൽ ഭൂരിപക്ഷത്തെയും സഹകരിപ്പിച്ചതിലൂടെ കോൺഗ്രസിൻറെ നേതൃത്വം അംഗീകരിപ്പിക്കാനുമായി. എന്നാൽ, യഥാർഥ വിജയം വിലയിരുത്തപ്പെടുന്നത് ഇനിയുളള ഒന്നര വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണ്.